സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി അനിതകുമാരി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെ മരത്തിൽ അമ്മയും തൂങ്ങി മരിച്ചു. മകൻ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അവർ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

Next Story

ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജി്ല്ലാ സമ്മേളനം

Latest from Main News

കടുവ സെന്‍സസിനു പോയ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. എല്ലാ അപ്പുകളും എപ്പോ‍ഴും

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക്  ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്