കോഴിക്കോട് : കേരളത്തിൻ്റെ വികസന തുടർച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും കേരള ത്തിൽ ഭരണ തുടർച്ച അനിവാര്യമാണെന്നും അതിന് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ആർ.ജെ .ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ പ്രസ്ഥാവിച്ചു.
എച്ച്.എം.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുന്നേറ്റം തൊഴിലാളി സംഗമം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എച്ച്.എം.എസ് ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ആർ.ജെ .ഡി നിയമസഭകക്ഷി നേതാവ് കെ.പി. മോഹനൻ എം.എൽ .എ
മുഖ്യ പ്രഭാഷണം നടത്തി. എം. കെ. ഭാസ്കരൻ ,
എൻ.സി മോയിൻ കുട്ടി, എം.പി ശിവാനന്ദൻ , ബിജു ആൻ്റണി, എ.ടി. ശ്രീധരൻ, ജെ. എൻ
പ്രേംഭാസിൻ ,വിമല കളത്തിൽ, എം.പി. അജിത, ജീജദാസ്, ഭാസ്കരൻ കൊഴുക്കല്ലൂർ, പി.എം. നാണു, കെ.പി. കുഞ്ഞിരാമൻ, മനേഷ് കുളങ്ങര, സുബലാൽ പാടക്കൽ ,കെ. രവീന്ദ്രൻ, മുസമ്മിൽ കൊമ്മേരി, എന്നിവർ സംസാരിച്ചു. ആർ.എം. ഗോപാലൻ നന്ദിയും പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട
എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്
മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്
കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു
ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ







