തദ്ദേശ തെരഞ്ഞെടുപ്പ്: സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾക്കുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമെങ്കിൽ പകരം മെഷീനുകൾ സജ്ജമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശീലനം നൽകിയത്.

പോളിങ് ബൂത്തുകളിലെ ജീവനക്കാർക്കും റിട്ടേണിങ് ഓഫീസർമാർക്കും ഇടയിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നവരാണ് സെക്ടർ ഓഫീസർമാർ. പരമാവധി 20 ബൂത്തുകളുടെ ചുമതലയാണ് ഇവർക്കുണ്ടാവുക.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ നോഡൽ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ സി ബിജു, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ കെ ഷിജു, നിസാമുദ്ദീൻ, കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ ബീന, സീനിയർ സൂപ്രണ്ട് വി ദിലീപ് തുടങ്ങിയവർ ക്ലാസെടുത്തു. 125ഓളം സെക്ടറൽ ഓഫീസർമാർ പരിശീലനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.