അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

തുടര്‍ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കോഴിക്കോട് കാപ്പാട് ബീച്ച്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിപാലിച്ചുവരുന്ന ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്‌ളാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല്‍ വിഷയ വിഭാഗത്തിലാണ് അവാര്‍ഡ്. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ (എഫ്.ഇ.ഇ) ആണ് അവാര്‍ഡ് നല്‍കുന്നത്.

പ്രാദേശിക ഓര്‍ക്കിഡ് ഇനങ്ങളെ പുനരുദ്ധരിക്കുകയും തേനീച്ചകളും ശലഭങ്ങളും പോലുള്ള പരാഗണകാരികളെ സംരക്ഷിക്കുകയുമാണ് കാപ്പാട് പദ്ധതിയിലൂടെ നടപ്പാക്കി വരുന്നത്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം തുടങ്ങി ബ്ലൂ ഫ്‌ളാഗ് മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയില്‍ സസ്യ വളര്‍ത്തലിലും ആവാസവ്യവസ്ഥ പുനരുദ്ധാരണത്തിലും ശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നാണ് കാപ്പാട് പദ്ധതി നടപ്പാക്കിയത്.

ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലും ബീച്ച് പരിപാലന രീതികളുമായി സമന്വയിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രതിബദ്ധതയാണ് കാപ്പാടിലൂടെ പ്രതിഫലിക്കുന്നതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പഠനത്തിന്റെ വിശദാംശങ്ങള്‍ എഫ്.ഇ.ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ ചാല്‍ ബീച്ച് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 13 ബീച്ചുകളാണ് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

ഇന്ത്യന്‍  വനിതാലോകചാമ്പ്യന്മാര്‍ക്ക് ആദരമായി ബുക്ക്‌ലെറ്റ്

Latest from Local News

ചെണ്ട തായമ്പക, ചെണ്ടമേളം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടുവണ്ണൂർ ജിഎച്ച്എസ്എസിന് സമഗ്രാധിപത്യം

പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ

മൗലാനാ ആസാദ്‌ ജന്മ വാർഷിക ദിന അനുസ്മരണം സംഘടിപ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച്

മൂടാടി ഗ്രാമ പഞ്ചായത്ത് 16ാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.കെ.മോഹനന് വാർഡ് വികസന സമിതി യാത്രയയപ്പ് നൽകി

മൂടാടി ഗ്രാമ പഞ്ചായത്ത് 16ാംവാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനു മായ എം.കെ.മോഹനന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ

ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി