എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ കൃത്രിമ കുങ്കുമം കച്ചവടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്, സ്വാഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല. രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവജാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി
