2025 നവംബര്‍ 2 ാം തീയ്യതി അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്. ലോകകപ്പ് നേടിയ വനിതാചാമ്പ്യന്മാര്‍ക്കാദരമായി ഒരു ബുക്ക്‌ലെറ്റ് തയ്യാറാക്കപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് ചരിത്രകാരനായ എം.സി.വസിഷ്ഠും അദ്ദേഹത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനി രഹനയും ചേര്‍ന്നാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. 2025 ല്‍ വനിതാലോകകപ്പിന്റെ ഒമ്പത് മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച ഇന്ത്യന്‍ വനിതാതാരങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളുമാണ് ബുക്ക്‌ലെറ്റില്‍ ഉള്ളത്.
