അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും.
പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടിയവരുടെയും ഒത്തുചേരലും വർത്തമാന പൗരാവകാശ ലംഘനത്തിനെതിരായ സമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കും.
വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ഡോ. കെ.എൻ.അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം. അജയൻ സ്വാഗതം പറഞ്ഞു. ടി. രാജൻ മാസ്റ്റർ, രാജഗോപാലൻ, എം.പി. കുമാരൻ, ഗീതാ മോഹൻ, പി.പി. രാജൻ,വി.കെ. പ്രഭാകരൻ, എം.എം. സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത കഥാകൃത്ത് പി.കെ. നാണു (ചെയർമാൻ), ടി.രാജൻ, എം.ദിവാകരൻ, ഗീതാ മോഹൻ, ഡോ.കെ.എൻ. അജോയ് കുമാർ, പി.പി.രാജൻ, രാജഗോപാൽ സുഭ (വൈസ് ചെയർമാന്മാർ), എം.അജയൻ (കൺവീനർ), ഭാസ്കരൻ പയ്യട, എം.പി.കുമാരൻ, ഏ.പി. ഷാജിത്ത്, ആർ.കെ.രമേശ് ബാബു
(ജോയന്റ്കൺവീനർമാർ) ,കെ.സുനിൽ (ഖജാൻജി) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘത്തിന് രൂപം നൽകി.







