ദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍

ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം സംഭവങ്ങളില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കോട്ടയത്ത് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞത്. വിഷയത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണമെന്നും അധ്യക്ഷ ആവശ്യപ്പെട്ടു.

തൊഴിലിടങ്ങളില്‍ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതുസംബന്ധിച്ച പരിശോധനകള്‍ എല്ലാ ജില്ലകളാിലും നടത്തും. കൗമാരക്കാരായ കുട്ടികളില്‍ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ കലാലയജ്യോതി എന്ന പേരില്‍ ക്യാമ്പയില്‍ സംഘടിപ്പിക്കും. ഡിജിറ്റല്‍ വായ്പാ ചതിക്കുഴികളില്‍ നിരവധി സ്ത്രീകള്‍ വീഴുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായും അധ്യക്ഷ പറഞ്ഞു.

വനിതകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ സൗജന്യ കൗണ്‍സിലിങ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കൗണ്‍സിലിങ് നല്‍കിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന പരാതികളുള്ളതിനാലാണ് കമീഷന്‍ തിരുവനന്തപുരത്തും മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയത്. എല്ലാ മാസവും ആദ്യ മൂന്നാഴ്ചകളിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കമീഷന്‍ ഓഫീസില്‍ കൗണ്‍സിലിങ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377590 നമ്പറില്‍ ബന്ധപ്പെടാമെന്നും കമീഷന്‍ അധ്യക്ഷ അറിയിച്ചു.

സിറ്റിങ്ങില്‍ ലഭിച്ച 70 പരാതികളില്‍ 11 എണ്ണം പരിഹരിച്ചു. മൂന്നെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ കൗണ്‍സിലിങ്ങിന് വിട്ടു. 54 എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കമീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഡ്വ. സീനത്ത്, അഡ്വ. ജിഷ, കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഡൽഹി സ്ഫോടനം മരണം 13 ,ഭീകരാക്രമണമെന്ന് നിഗമനം

Next Story

ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല അന്തരിച്ചു

Latest from Local News

ചക്കിട്ടപാറ തോട്ടു പുറത്ത് സ്കറിയായുടെ ഭാര്യ മേരി സ്കറിയ അന്തരിച്ചു

ചക്കിട്ടപാറ തോട്ടു പുറത്ത് സ്കറിയായുടെ ഭാര്യ മേരി സ്കറിയ അന്തരിച്ചു. മറു മണ്ണിലെ ആദ്യകാല കുടിയേറ്റ കർഷകനും, പ്രമുഖ നാടക നടനും

വള്ളക്കാർക്ക് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി ലഭിച്ചു

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി 10/11/2025ന് ഇന്നലെ വൈകുന്നേരം ഗാലക്സി എന്ന വള്ളക്കാർക്ക് ലഭിച്ചു. കൊയിലാണ്ടി ഹാർബറിൽ വെച്ച് കോസ്റ്റൽ പോലീസ്

ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്

ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള‍ സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ