വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം സമാപിച്ചു

കൊയിലാണ്ടി: വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തം പ്രോഗ്രാമിൻ്റെ *കൊയിലാണ്ടി കോംപ്ലക്സ് തല മൽസരങ്ങൾ മേലൂരിൽ സമാപിച്ചു. മേലൂർ സലഫി മദ്രസയിൽ വച്ച് വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് കെപിപി അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ അബ്ദുൽ കരീം മൂടാടി അധ്യക്ഷത വഹിച്ചു. അബ്ദുനാസർ മദനി പൂനൂർ, എൻ സലീം, ടിടി കാസിം, മുഹമ്മദ് കോയ കാപ്പാട്,
ആശംസകൾ നേർന്നു. കൺവീനർ അബ്ദുൽ മജീദ് സ്വാഗതവും യൂനുസ് കൊയിലാണ്ടി നന്ദിയും
പറഞ്ഞു. 280 പോയിൻറ് നേടി കാപ്പാട് മദ്രസത്തുൽ മുജാഹിദീൻ ഒന്നാം സ്ഥാനത്തും , അൽ ഹിക്മമദ്രസ കാട്ടിലപ്പീടിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി . കെപിപി ഖലീൽ, അബ്ദുസ്സലാം കുരുടിമുക്ക്, ആലിക്കോയ കാവും വട്ടം,അമൽ കൊല്ലം , കെപിപി ഫാറൂഖ്, ഖാലിദ് കാപ്പാട് എന്നിവർ വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Leave a Reply

Your email address will not be published.