മുൻ കൊയിലാണ്ടി എം.എൽ.എ യും ഫിഷറീസ് ഗ്രാമ വികസന വകുപ്പ് മന്ത്രിയുമായിരുന്ന എം ടി പത്മയുടെ ചരമവാർഷിക ദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചടങ്ങ് കെ വി കരുണാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ, ഇ കെ ബിജു, കുറുമണ്ണിൽ രവീന്ദ്രൻ, ഷിജേഷ് വി പി തുടങ്ങിയവർ സംസാരിച്ചു.
