പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഡൽഹിയിലെ കേന്ദ്രമന്ത്രിയുടെ വസതിയിലാണ് നിർണായകമായ കൂടിക്കാഴ്ച നടക്കുക. അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) അടക്കമുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി സംസ്ഥാനത്തിന് ലഭിക്കാനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയാകും.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് പി.എം ശ്രീ പദ്ധതി തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം കേന്ദ്രത്തെ അറിയിച്ചതിന് ശേഷമാണ് മന്ത്രിതല ചർച്ച നടക്കുന്നത്. സംസ്ഥാനത്തിന്റെ നിലപാടും ആശങ്കകളും വി. ശിവൻകുട്ടി കേന്ദ്രമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.

കൂടാതെ, സംസ്ഥാനത്ത് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് കത്ത് നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി

Next Story

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 9, 11

Latest from Main News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 9, 11

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ്

കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദന ഹരി

ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം

ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​