2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വരാങ്കിൽ മീത്തൽ റോഡിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ നിർവ്വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ.കെ, മനോഹരൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സിറാജ് വി.എം സ്വാഗതവും റീജ കൊളാറക്കണ്ടി നന്ദിയും പറഞ്ഞു.
