ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ ഇത് മൂലം വിട്ടുകൾക്കും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സമീപമാണ് മണ്ണ് ഇടിഞ്ഞത്. ഇവിടെ ജോലിക്കാരുടെ അഭാവത്തെ തുടർന്ന് നിർമ്മാണ ജോലികൾ ഇഴഞ്ഞ് നിങ്ങുകയാണ്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമായത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്ററുകളും വീഴാൻ പാകത്തിലാണ്. ഈ ഭാഗത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിയായി കെ എസ് ബി അധികൃതർ പറഞ്ഞു. സംഭവ സ്ഥലം കെ.കെ രമ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ എന്നിവർ സന്ദർശിച്ചു. മണ്ണ് ഇടി ച്ചിൽ പ്രശ്നം ദേശീയപാത അതോററ്റിയെയും ജില്ലാ ഭരണകൂടതത്തെയും അറിയിച്ചതായി എം എൽ എ പറഞ്ഞു. വിഷയം പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കെ പി ഗിരിജ പറഞ്ഞു. അടിയന്തരമായി ഇടപെടാൻ മന്ത്രി ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി അവർ വ്യക്തമാക്കി. മണ്ണിടിച്ചിൽ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാവണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപെട്ടു.
Latest from Local News
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







