ഡൽഹി സ്ഫോടനം മരണം 13 ,ഭീകരാക്രമണമെന്ന് നിഗമനം

/

ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് ദില്ലിയിൽ നടന്നത് ഭീകരാക്രമണം ആണെന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഐ ഇ ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഒരു കിലോമീറ്റർ വരെ സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വൈകിട്ട് 6. 55നാണ് സ്ഫോടനം ഉണ്ടായത് . പതുക്കെ വന്ന ഒരു വാഹനം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു .വാഹനത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു സ്ഫോടനത്തിൽ സമീപത്തുള്ള വാഹനങ്ങളും തകർന്നു.മൃതദേഹവശിഷ്ടങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും ചുറ്റും ചിതറി കിടക്കുകയാണ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി അവിടെ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബീഹാറിൽ പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി.എൻ ഐ എ അടക്കമുള്ള ഏജൻസികൾ സംഭവസ്ഥലത്ത് എത്തി.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലം ഉടൻ സന്ദർശിച്ചേക്കും .പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

Latest from Main News

ഡൽഹിയിൽ സ്ഫോടനം എട്ടുമരണം 24 വർക്ക് അതിജീവ ഗുരുതര പരിക്ക് കേരളത്തിലും അതി ജാഗ്രത നിർദ്ദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു .24 പേർക്ക് ഗുരുതര പരിക്ക് .ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം – ജില്ലയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കാന്‍ നിര്‍ദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ഊര്‍ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന്

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ സ്വീകരിക്കും. അക്ഷയ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 9, 11

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ്

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും.