കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു പാവങ്ങൾക്ക് നീതി നിഷേധിച്ച സിപിഎം ഭരണം അവസാനിപ്പിക്കുന്ന വിധിയെഴുത്തു ഉണ്ടാവുമെന്ന് കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ പറഞ്ഞു. സ്ത്രീ സമൂഹത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് അവർ പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി , ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി. രവീന്ദ്രൻ, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് പി.എസ്. സുനിൽകുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പൊയിൽ രേഷ്മ, കെ.കെ. ഗംഗാധരൻ, ജാനു കണിയാം കണ്ടി, കെ.പി മായൻ കുട്ടി, കെ.എം അഷറഫ് തുടങ്ങിയവർ സംസാരിച്ചു.







