സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം ചേലിയ ടൗണിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ നിർമ്മാ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മറ്റി അംഗം കെ.കെ ശിവദാസൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ചെങ്ങോട്ട് കാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ. കെ അരവിന്ദൻ അധ്യക്ഷൻ വഹിച്ചു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് മുൻ സ്റ്റാറ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മറ്റി അംഗം എ സോമശേഖരൻ, സിഐടിയു ജില്ലാ കമ്മറ്റി അംഗം
പി ബാലകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഗിരീശൻ കെ.കെ നന്ദി പറഞ്ഞു.
