ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ തുടങ്ങി

ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം കരിങ്കല്‍ പതിക്കുന്നത്. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. മകരം 29,30 തിയ്യതികലില്‍ നടക്കുന്ന ഉച്ചാല്‍ തിറ മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. എന്നാല്‍ കര്‍ക്കിടകമാസമൊഴിച്ച് ഒട്ടുമിക്ക ദിവസങ്ങളിലും വഴിപാട് നട്ടത്തിറയും വെളളാട്ടും നടക്കും. മഴക്കാലത്ത് പോലും ഇതിന് മുടക്കമുണ്ടാകാറില്ല.
ഈ ക്ഷേത്രത്തിലെ വര്‍ഷങ്ങള്‍ പഴക്കമുളള ഓലമേഞ്ഞ തറവാട് പുരയും,ആചാരനുഷ്ഠാനങ്ങളും പ്രസിദ്ധമാണ്.തറവാട് പുരയുടെ കെട്ടിമേയല്‍ ആചാരപ്പെരുമയോടെയാണ് നടക്കുക. മകരപ്പുത്തരിയ്ക്ക് ശേഷമുളള അവധി ദിനത്തിലാണ് തറവാട് ഓലയും പനയോലയും വൈക്കോലും ഉപയോഗിച്ചു കമനീയമായി കെട്ടിമേയുക. മണ്‍ കട്ട കൊണ്ട് പണിത ഈ വീടു കാണാന്‍ ചരിത്രാന്വേഷകരും മറ്റുളളവരും എത്തും. പുരകെട്ടിമേയാന്‍ പഴയ ഓലകള്‍ പൊളിച്ചിട്ടാട്ടാല്‍ ചുമരില്‍ മണ്മഉകലക്കി തേയ്ക്കും. നിലത്ത് ചാണകമെഴുകും. കരിയാത്തനും കരുമകനുമാണ് പ്രധാന പ്രതിഷ്ഠ. വീടുകളില്‍ പശു പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാല്‍ ആഴാവില്‍ കരിയാത്തനാണ് നല്‍കുക.

Leave a Reply

Your email address will not be published.