പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും സംഘടിപ്പിച്ചു.
പേരാമ്പ്ര ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന വാർഷിക സംഗമം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു.മുനീർ നൊച്ചാട് അധ്യക്ഷനായി.അനുസ്മരണ പരിപാടികൾ, കലാകാരൻമാരെ കണ്ടെത്തുന്നതിന് വേണ്ടിയുളള പാട്ടും പറച്ചിലും, അനുമോദന പരിപാടികൾ, തെരെഞ്ഞെടുപ്പ് പ്രവചന മൽസരങ്ങൾ, ക്വിസ് പ്രോഗ്രാമുകൾ, കലാപരിശീലന പരിപാടികൾ, അവയർനസ് പ്രോഗ്രാമുകൾ തുടങ്ങി കൂട്ടായ്മിലൂടെ നിരവധി പരിപാടികൾക്ക് നേതൃത്വം കൊടുത്ത കൂട്ടായ്മയാണ് സാഹിബ് പേരാമ്പ്ര.വനിതാ കൂട്ടായ്മയായ ബീഗം പേരാമ്പ്ര നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഫൈനൽ റൗണ്ടിലെത്തിയ പി.കെ റാഹിന ഒന്നാം സ്ഥാനവും വി.കെ നാസിദ രണ്ടാം സ്ഥാനവും വി.കെ സുബൈദ മൂന്നാം സ്ഥാനവും നേടി.
ആവള ഹമീദ്, ടി പി മുഹമ്മദ്, മൂസ്സ കോത്തമ്പ്ര, സൗഫി താഴെക്കണ്ടി, ശിഹാബ് കന്നാട്ടി, ഷർമിന കോമത്ത്, കെ പി റസാഖ്, മുജീബ് കോമത്ത്, എൻ പി അസീസ് , സഈദ് അയനിക്കൽ, നിയാസ് കക്കാട്, അഫ്സൽ മുയിപ്പോത്ത്, എം.കെ ഫസലു റഹ്മാൻ ,ആഷിഖ് പുല്ല്യോട്ട്, സലീന ഷമീർ, മുഹമ്മദ് മുയിപ്പോത്ത്, ഷംസീന തുറയൂർ, എം.കെ ജമീല, ആബിദ മുയിപ്പോത്ത് സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു.







