എറണാകുളം: കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദന ഹരി (19) യാണ് മരിച്ചത്. മാങ്കുളം സ്വദേശിയാണ്.
ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു നന്ദനയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്റ്റഡി ലീവിനായി ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ വീടുകളിലേക്കു പോയതിനാൽ മുറിയിൽ നന്ദന ഒറ്റയ്ക്കായിരുന്നു. ഇന്ന് റൂംമേറ്റെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കാണുന്നത്.
പിന്നീട് പൊലീസെത്തി വാതിൽ പൊട്ടിച്ചുതുറന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് കോളജ് അധികൃതർ അറിയിച്ചു. ഹോസ്റ്റൽ കോളജ് ക്യാമ്പസിനുള്ളിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമായിട്ടറിയാനാകൂ. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.







