അരിക്കുളം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം UDFന് ചെയ്യുന്ന ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്ന് കെ.പി.സി.സി. വർക്കിംഗ് കമ്മറ്റി അംഗവും എം.പി.യുമായ ഷാഫി പറമ്പിൽ പറഞ്ഞു. ദിശാബോധവും ആസൂത്രണ പാടവവുമുള്ള പൊതുപ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിൽ സാരഥികളായി വരണം .അല്ലാത്ത പക്ഷം നാട് വികസന മുരടിപ്പിന്റെ നേർ കാഴ്ചയായി മാറും. മാറ്റം കൊതിച്ച് ജനങ്ങൾ, മാറാനുറച്ച് അരിക്കുളം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് UDF കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ജാഥാ കോ-ഓഡിനേറ്റർ രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. ഡി.സി.സി. മുൻ പ്രസിഡണ്ട് കെ.സി.അബു മുഖ്യപ്രഭാഷണം നടത്തി.മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. എ.ലത്തീഫ് മാസ്റ്റർ, ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ , ജാഥാ ക്യാപ്റ്റൻ സി. രാമദാസ്,മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, സെക്രട്ടറി എൻ.കെ. അഷറഫ്, വി.വി.എം. ബഷീർ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, UDF പഞ്ചായത്ത് കമ്മറ്റി കൺവീനർ സി. നാസർ, ജാഥാ പൈലറ്റ് ശശി ഊട്ടേരി, കൂമുള്ളികരുണൻ, മർവ , ബീന വരമ്പി ച്ചേരി, പി. കുട്ടികൃഷ്ണൻ നായർ, ടി. എം . പ്രതാപചന്ദ്രൻ ,ശുഹൈബ് അരിക്കുളം,ഹാഷിം കാവിൽ, കെ.എം.മുഹമ്മദ്, സനൽ അരിക്കുളം, രതീഷ് അടിയോടി, എം. കുഞ്ഞായ ൻ കുട്ടി, അനിൽകുമാർ അരിക്കുളം, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. സുഹൈൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ, ലതേഷ് പുതിയേടത്ത്, കെ. അഷറഫ് മാസ്റ്റർ, ഒ.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.
കൊയിലാണ്ടി: അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരു മണി വരെ
കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :







