പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലത്താണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമിക്കുന്നത്.
ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ ഇ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, വാർഡ് കൗൺസിലർമാരായ വി എം സിറാജ്, രത്നവല്ലി ടീച്ചർ, മനോഹരി തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ റിഷാദ്, പി ജമീഷ്, ഐടിഐ പ്രിൻസിപ്പൽ ടി ടി ബെൻസൺ, അധ്യാപകരായ എൻ എസ് വൃന്ദ, കെ പി ജിജേഷ്, കെ വി ഫിറോസ്, ഡി കെ ജ്യോതിലാൽ, വി പി അനിൽകുമാർ, ഹരിത കേരളം മിഷൻ ആർപി എം പി നിരഞ്ജന എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.
കൊയിലാണ്ടി: അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരു മണി വരെ
കൊയിലാണ്ടി : വിസ്ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :







