തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പല പേരുകളും ഉയർന്നിരുന്നു. മുൻ എംഎൽഎ ടി കെ ദേവകുമാർ, മുൻ എംപി എ സമ്പത് എന്നിവരുടെ പേരുകളടക്കം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണ് കെ ജയകുമാറിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന. ശബരിമല സ്പെഷ്യൽ ഓഫീസറായി കെ ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്
ജയകുമാറിന്റെ നിയമനത്തിൽ സന്തോഷമെന്ന് പി എസ് പ്രശാന്ത്. ശബരിമലയിൽ അദ്ദേഹത്തിന് വലിയ അനുഭവ പാരമ്പര്യവും പരിജ്ഞാനവുമുണ്ട്. തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ആ അനുഭവ പാരമ്പര്യം മുതൽക്കൂട്ടാകും. നിലവിലെ ഭരണസമിതി മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. ഈമാസം 12 വരെയാണ് നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി.







