പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമ്മിക്കുന്നത്. കുറുവങ്ങാട് ഐ.ടി.ഐ.യിൽ ഒരേക്കർ സ്ഥലത്താണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയ രണ്ടാമത്തെ പച്ചത്തുരുത്താണിത്.
നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ.അജിത്ത്, സി.പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ വി.എം.സിറാജ്, പി.രത്നവല്ലി, മനോഹരി തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.റിഷാദ്, പി.ജമീഷ്, പ്രിൻസിപ്പാൾ ടി.ടി.ബെൻസൺ, ഹരിത കേരളം മിഷൻ ആർ.പി എം.പി നിരഞ്ജന, അധ്യാപകരായ എൻ.എസ്.വൃന്ദ, കെ.പി. ജിജേഷ്, കെ.വി.ഫിറോസ്, ഡി.കെ.ജ്യോതിലാൽ, വി.പി.അനിൽകുമാർ, എന്നിവർ സംസാരിച്ചു.







