സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എക്സൈസ് മന്ത്രിയുമായിരുന്ന എംആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്നു അദ്ദേഹം. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശാലയിൽ നിന്നും എം.എൽ.എ ആയി നിയമസഭയിലെത്തി. കാഞ്ഞിരംകുളം കെ എൻ എം കോളേജിന്റെ മാനേജരായിരുന്നു.
