പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി ചാത്തനാരി പണിയിച്ച ആൽത്തറയും സമർപ്പിച്ചു. ക്ഷേത്ര ഹാൾ നവീകരിച്ച നാരായണൻ പറോളി, ഡോ. ശ്രീലക്ഷ്മി എന്നിവരെ ക്ഷേത്ര ക്ഷേമസമിതി ഉപഹാരം നൽകി ആദരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എ.മോഹനൻ അധ്യക്ഷനായി. നാരായണൻ, സെക്രട്ടറി ഗിരിധരൻ കോയാരി,നിർമ്മാണ സമിതി കൺവീനർ പ്രേംകുമാർ കീഴ്ക്കോട്ട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ് മധു കാളിയമ്പത്ത് എന്നിവർ സംസാരിച്ചു.
