കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക എന്നത് ലക്ഷ്യം വെച്ചാണ് ആനന്ദം മാത്രം നിറഞ്ഞ വണ്ടി ഒരുക്കിയത്. ‘ആനന്ദ വണ്ടി’യുടെ ആദ്യ യാത്ര അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രായം ചെന്ന മനുഷ്യർ. വീടിൻ്റെ 4 ചുമരുകളിൽ മാത്രം ഒതുങ്ങിയേക്കാവുന്ന മനുഷ്യരെ ആനന്ദത്തിൻ്റെ ചിറകിലേറ്റി പറത്തുകയാണ് കോഴിക്കോട് കോർപറേഷൻ. ജീവിതം ആടിയും പാടിയും കാഴ്ച കണ്ട് ആസ്വദിച്ച് അവരങ്ങനെ ആഘോഷിക്കുന്നു. ഇതാണ് ജീവിതമെന്ന് തോന്നുന്നു പലർക്കും.

വയോജനങ്ങളെ ചേർത്ത് വെക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ ഇത്തരമൊരു ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളോട് കൂടിയ കളർഫുൾ ബസിൽ നഗരങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്ര. കോർപറേഷനിലെ 75 വാർഡുകളിലെയും വയോധികർക്ക് യാത്രയുടെ ഭാഗമാകാം. ഓരോ വാർഡിലെ വയോജനങ്ങൾക്ക് ഓരോ ദിവസം അവസരം നൽകും. കെഎസ്ആർടിസിയിൽ നിന്ന് വാടകയ്ക്കാണ് എസി ബസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപ ഭരണാനുമതി

Next Story

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ