ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.
കഫെത്തിരിയ, ടോയ്‍ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ശിൽപ്പം, ഓപ്പൺ സ്റ്റേജ്, ഗസെബോ, ഫുഡ് സ്റ്റാളുകൾ, ഷോപ്പുകൾ, പാതയോരം, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, ചുറ്റുമതിൽ, ഫൗണ്ടൻ, കുട്ടികൾക്കുള്ള വിവിധ കളി ഉപകരണങ്ങൾ, ജിം, എന്നിവയാണ് വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട വികസന പദ്ധതികള്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചിരുന്നു.
ബേപ്പൂർ മുതൽ കോഴിക്കോട് വരെയുള്ള കടൽത്തീരത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സുസ്ഥിരവും സമഗ്രവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.







