പൂക്കാട് കെ എസ് ഇ ബി ഓഫീസ് പുതിയ കെട്ടിടത്തിൽ

കെ എസ് ഇ ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) പുതിയ കെട്ടിടത്തിലേക്ക് മാറി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീരാം ഉദ്ഘാടനം ചെയ്തു. വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സൈജ അധ്യക്ഷയായി. കൊയിലാണ്ടി സബ് ഡിവിഷൻ അസി.എൻജിനിയർ പി.വി.ഉത്രസേനൻ,
കൊയിലാണ്ടി സൗത്ത് അസി. എഞ്ചിനിയർ ഒ. സേതുമാധവൻ, കെ.പി. സുരേഷ്, സുനിൽകുമാർ, എം .ഷാജി, പ്രീതികേശൻ, എം.ഷാജി, എൻ.കെ.
ശശി, കെ.ശശീന്ദ്രൻ, വി.വിവേക്, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന തലത്തിൽ ജീവനക്കാർക്കായി നടത്തിയ ഓണം ഫെസ്റ്റിൽ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ. ഇ മഹേഷ് കുമാറിനെ
ചടങ്ങിൽ ആദരിച്ചു. ഭരണഭാഷ വാരാചണത്തോടനുബന്ധിച്ച് ആന്തട്ട ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകൻ അരവിന്ദൻ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published.