അത്തോളി പഞ്ചായത്ത് യുഡിഎഫിൽ നിന്നും വിട്ടുവന്നവർ കൂമുള്ളിയിൽ വിളിച്ചു ചേർത്ത കൺവെൻഷനിൽ വെച്ച് ജനകീയ വികസന മുന്നണിക്ക് രൂപം നൽകി. ഗ്രാമ പഞ്ചായത്ത് മെബർ വാസവൻ പൊയിലിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിജയരാഘവൻ കോതങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗിരീഷ് മൊടക്കല്ലൂർ, വി.എം.സുരേഷ് ബാബു, രാമകൃഷ്ണൻ കുനിയിൽതെരു, സുർജിത്ത് ചെരിയേറി പറമ്പത്ത് എന്നിവർ സംസാരിച്ചു. രഞ്ജിത്ത് കൂമുള്ളി സ്വാഗതവും രഞ്ജിത്ത് പാലോറയിൽ നന്ദിയും പറഞ്ഞു. ജനകീയ വികസന മുന്നണിയുടെ ചെയർമാനായി ഗിരീഷ് മൊടക്കല്ലൂരിനേയും കൺവീനറായി വി എം സുരേഷ് ബാബുവിനേയും തിരഞ്ഞെടുത്തു.
