നാറാത്ത് പൊതുകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരം 35 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്തിലെ തന്നെ ആദ്യത്തെ പൊതു കുളമാണിത്. തുടർപ്രവർത്തനത്തിനായി 2025-26 വർഷം 20 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. 2 ലക്ഷം രൂപയുടെ ഡ്രെയ്നേജ് സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്തും നിർവഹിച്ചിട്ടുണ്ട്.
നാട്ടുകാർ പിരിച്ചെടുത്ത 4 ലക്ഷം രൂപ സമാഹരിച്ചാണ് 36 സെൻ്റ് സ്ഥലം വാങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സി അജിത ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുക്കം മുഹമ്മദ് മുഖ്യാതിഥിയായി. ചന്ദ്രിക പൂമഠം, കെടി. സുകുമാരൻ, പി. ഷാജി, ബാലകൃഷ്ണൻ പാടത്തിൽ , സുനിൽ ഡേവിഡ്, കെ. ശ്രീജ, വി പി അരവിന്ദാക്ഷൻ, സോമൻ നമ്പ്യാർ, ടി. ശശി, പി കെ അബൂബക്കർ, മണി പുനത്തിൽ, പി. സുനീതൻ എന്നിവർ സംസാരിച്ചു. പി കെ. സതീശൻ നന്ദി രേഖപ്പെടുത്തി.







