ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും കൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റാണ് നിർമിച്ച് നൽകിയത്. ഭക്ഷണ അവശിഷ്ടങ്ങൾ അടക്കമുള്ള മുഴുവൻ ജൈവമാലിന്യങ്ങളും ഇതിലൂടെ സംസ്കരിച്ച് ജൈവ വളമാക്കാൻ കഴിയും. ശുചിത്വമിഷൻ ഫണ്ട് ആണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപൽ ഡോ. സി.വി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്കരൻ, എം.കെ. മോഹനൻ, എം.പി . അഖില, മെമ്പർ റഫീഖ് പുത്തലത്ത്, സുബീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുനിത സി.എം സ്വാഗതവും ഡോ. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.







