കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ അധ്യക്ഷ വഹിച്ചു. ഒ.മാധവൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വാർഡ് കൗൺസിലർ സിറാജ് സ്വാഗതവും മുൻ കൗൺസിലർ ബിനില നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
