കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച എം.സി.എഫ് ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച  എം.സി.എഫ് (Material Collection Facility) ന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്താണ് സ്ഥാപനം നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എം.സി.എഫ് കൂടിയാണ് ഇത്. ഏറ്റവും പുതിയ ആധുനിക മെഷിനറികൾ സ്ഥാപിച്ചാണ് ഇത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽകുമാർ സിംഗ് പങ്കെടുത്തു. കട്ടിപ്പാറ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായും, വാർഡുകൾ മാലിന്യമുക്ത വാർഡുകളായും പ്രഖ്യാപനം കഴിഞ്ഞതാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. മിനി എം.സി.എഫുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നു.

ഹരിത കർമ്മസേനാംഗങ്ങൾ മാസം തോറും വീടുകളിലും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ച് റീസൈക്ലിങ്ങിനായി ഉപയോഗപ്പെടുത്തുകയാണ് പ്രധാന പ്രവർത്തനം. ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചതോടെ പുഴകളിലും, പറമ്പുകളിലും അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് വിടുതൽ വന്നു കൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ രാകേഷ്കുമാർ  KAS മാലിന്യമുക്ത കാലത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സംസാരിച്ചു.

എം.സി.എഫിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനറിപ്പോർട്ട് അസിസ്റ്റന്റ് സെക്രട്ടറി പി.വി ശ്രീകുമാർ അവതരിപ്പിച്ചു. ബിന്ദു സന്തോഷ് (വൈസ് പ്രസിഡണ്ട്), റംസീന നരിക്കുനി (ജില്ല പഞ്ചായത്ത് മെമ്പർ ), സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എ.കെ അബൂബക്കർ, അഷ്റഫ് തണ്ടിയേക്കൽ, ബേബി രവീന്ദ്രൻ, ജനപ്രതിനിധികളായ അനിത രവീന്ദ്രൻ, മുഹമ്മദ് മോയത്ത്, സൈനബ നാസർ, സെക്രട്ടറി നൗഷാദലി എം.പി., ഹാരിസ് അമ്പായത്തോട് (ആസൂത്രണ സമിതി വൈസ് ചെയർമാൻ), സലാം മണക്കടവൻ, കെ.ആർ ബിജു, ഷാഫി കോളിക്കൽ, മുഹമ്മദ് റിഫായത്ത്, പി.സി.തോമസ്, സലീം പുല്ലടി, കെ.വി.സെബാസ്റ്റ്യൻ, ഷൈജ ഉണ്ണി (ചെയർപേഴ്സൺ, കുടുംബശ്രീ), നിഷ ബിനു (സെക്രട്ടറി, ഹരിത കർമ്മസേന) എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

Next Story

കൊയിലാണ്ടി നഗരസഭയിലെ 17-ാം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Latest from Local News

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലയേറ്റു

ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,

കൊയിലാണ്ടി നഗരസഭ വാർഡ് 26 ലെ പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡും ഡ്രെയിനേജും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ