സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാവകാശം നൽകാതെ ധൃതിയിൽ ബസ്സ്‌ മുന്നോട്ട് എടുക്കുന്നത്. സ്ത്രീകൾക്കും മുതിർന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതിനാൽ അനാവശ്യ ധൃതി കാണിക്കുന്നത് നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ സൗജന്യം നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ കെ ലീല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം സുലേഖ, ജില്ലാ അപ്പെക്സ് കൌൺസിൽ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, കോർപറേഷൻ അപ്പെക്സ് കൌൺസിൽ പ്രസിഡണ്ട് എം പി രാമകൃഷ്ണൻ, സംസ്ഥാന വനിതാ കൌൺസിലർമാരായ ശ്രീജ സുരേഷ്, എ എം സീനാബായ്, ഫറോക്ക് മുനിസിപ്പൽ റെസിഡന്റ്‌സ് കോ-ഓർഡിനേഷൻ വനിതാ കൺവീനർ എം നന്ദിനി ദേവി, ഷീജ, ടി സിന്ധു, ബേബി, കെ എം സുജാത, കെ ജമീല തുടങ്ങിയവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

Next Story

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി

മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്

കൊയിലാണ്ടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ചു

ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ