കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ജില്ലാ തല ശില്പശാല സംഘടിപ്പിച്ചു.ജില്ലാ പോലിസ് സൂപ്രണ്ട് കെ.ഇ ബൈജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ഏ.പി. ചന്ദ്രൻ , കേരള പോലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി , കെ പി ഒ എ സംസ്ഥാന ജോ:സെക്രട്ടറി രമേശൻ വെള്ളോറ , ജില്ലാ സെക്രട്ടറി വി.പി ശിവദാസൻ, സംസ്ഥാന ജോ: സെക്രട്ടറി ജി എസ് ശ്രീജിഷ് , സംസ്ഥാന കമ്മിറ്റി അംഗം ഏ. വിജയൻ എന്നിവർ സംസാരിച്ചു. പോലിസ് സ്റ്റേഷനുകൾ സേവന കേന്ദ്രങ്ങളും പരിരക്ഷയുമുറപ്പാക്കുന്ന കേന്ദ്രങ്ങളായി മാറാൻ അംഗസംഖ്യയും ഭൗതിക സാഹചര്യങ്ങളും ഉയർത്തണമെന്നും, പോലിസിൽ നിയമന യോഗ്യത ഡിഗ്രിയും, കംപ്യൂട്ടർ പരിജ്ഞാനവും നൽകി ഒറ്റ കേഡർ നിയമനം നടപ്പാക്കി പ്രൊമോഷൻ സാധ്യതകൾ വർദ്ദിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. കെ പി ഒ എ ജില്ലാ ട്രഷറർ എം. രഞ്ജിഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. മുഹമ്മദ് സ്വാഗതവും കെ പി ഒ എ ജില്ലാ ജോ: സെക്രട്ടറി കെ.കെ. ഗിരീഷ് നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ
വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.
തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,







