പിഎം ശ്രീ പദ്ധതി, കേരളത്തിന് എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചു

സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാനം ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ധനസഹായം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. രണ്ടും മൂന്നും ഗഡുക്കൾ താമസിയാതെ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പദ്ധതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം സർക്കാർ എടുത്തെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രത്തിന് അയക്കുന്നതിൽ വരുത്തിയ കാലതാമസം നിലവിൽ കേരളത്തിന് ഗുണകരമായിരിക്കുകയാണ്. 

Leave a Reply

Your email address will not be published.