തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിലപാട് എടുക്കുക. സർവ്വകക്ഷി യോഗത്തിനുശേഷം ആകും എന്ത് തുടർനടപടി എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം. മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. വിഷയം കോടതിയിൽ ചോദ്യം ചെയ്യുന്നതും സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ആകും.വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ മുതൽ ബിഎൽഒമാർ വീടുകളിലെത്തിയിരുന്നു.വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും.പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്.നടപടികൾ ഒരുമാസത്തോളം നീളും.പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.

ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക.കേരളമടക്കം 12 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്ഐആർ നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറി നശിച്ച നിലയിൽ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

Next Story

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Latest from Main News

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ

‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്)