ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്കൂൾ കലോത്സവം ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീട്ടി. കലോത്സവം ജനുവരി 14മുതൽ 18 വരെയുള്ള തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
