ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ് സമയം വർധിപ്പിക്കുന്നത് സംബന്ധിച്ച്  പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക്‌ കത്തയച്ചിട്ടുണ്ട്.

എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ പുരോഗമിക്കുകയാണ്. ക്ലാസ് പിരിയഡിന്റെ കാര്യത്തിൽ തീരുമാനം വന്നാൽ പുതിയ പാഠ്യപദ്ധതി പൂർത്തിയാവുന്ന മുറയ്ക്ക് അധ്യയനസമയവും മാറും. സ്കൂൾ ഏകീകരണം പൂർത്തിയാക്കുന്നതിനു മുന്നോടിയായുള്ള തസ്തിക നിർണയം കൂടി കണക്കിലെടുത്താണ് സമയമാറ്റം വരുന്നത്. ഹയർ സെക്കന്ററിയിൽ സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ നാല്പത്തിയഞ്ച് മിനുട്ട് പോരെന്ന് അഭിപ്രായമുണ്ട്. നിലവിൽ കോളജുകളിൽ ഒരു മണിക്കൂറാണ് ക്ലാസ് സമയം. ഇതേ രീതിയിലേക്ക് ഹയർ സെക്കന്ററി വിഭാഗത്തേയും മാറ്റുക എന്നതാണ് ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

Next Story

സംസ്ഥാന സ്കൂൾ കലോത്സവ തീയതി മാറ്റി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി. കേരളത്തിൻ്റെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടലിൻ്റെയും വിജയം നേരിട്ടറിയാനാണ് വൈസ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മന്ത്രിതല ചർച്ചയിൽ ലഭിച്ച ഉറപ്പിനെത്തുടർന്നാണ്  സമരം