നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ കിടാവിന്റെയും സ്മരണയിൽ കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം സാഹിത്യ പുരസ്ക്കാരം എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ കന്മന ശ്രീധരൻ മാസ്റ്റർക്ക് നൽകും.10001 രൂപയും പ്രശസ്തി പത്രവും മൊമന്റോയയും അടക്കുന്നഅവാർഡ് നവമ്പർ മാസം പൊയിൽക്കാവിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സംഗമത്തിൽ വിതരണം ചെയ്യും. ചേനോത്ത് ഭാസ്ക്കരൻ കൺവീനറും എൻ കെ കെ മാരാർ, ടി സുരേന്ദ്രൻ, എ ഹരിദാസ്, കെ ഗീതാനന്ദൻ, ടി വേണുഗോപാലൻ, വി എം ലീല ടഎം അശോകൻ എന്നിവരടങ്ങുന്ന സാംസ്ക്കാരിക സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

Leave a Reply

Your email address will not be published.