തിരുവങ്ങൂർ കുനിയിൽ കടവ് അത്തോളി റോഡിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷന്റെയും നിയമങ്ങളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
നടുവണ്ണൂരിൽ ഇത്തരത്തിൽ അനുവദിച്ച പെട്രോൾ പമ്പ് ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്നുള്ള ഉത്തരവ് പ്രകാരം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് കാണിച്ച് തിരുവങ്ങൂരിൽ നിർദ്ദിഷ്ട പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കടവത്ത് താഴെ ദിപിൻ ഷാജ് ചേമഞ്ചേരി പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദിപിൻ ഷാജ് പറഞ്ഞു.







