കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ. പുറക്കട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രയിൽ അയന എന്ന യാത്രക്കാരിയുടെ ബ്രെയ്സ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. ബസ് കണ്ടക്ടർ മനുവിനാണ് ആഭരണം കിട്ടിയത്. കണ്ടക്ടറുടെ സത്യസന്ധത കൊണ്ടാണ് ഉടമയ്ക്ക് നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടിയത്. ബസ്സ് സ്റ്റാന്റ് പോർട്ടർ കുഞ്ഞപ്പു, ലയൺസ് ക്ലബ് ക്യാബിനറ്റ് സെക്രട്ടറി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണം ഉടമക്ക് തിരിച്ചു നൽകി. സ്വർണത്തിന് തീപൊള്ളുന്ന പോലെ വില ദിവസവും മുന്നേറി കൊണ്ടിരിക്കുന്ന ഈ സമയത്ത് ബസ് ജീവനക്കാരുടെ സത്യസന്ധത സമൂഹത്തിന് ഒരു പാഠം ആണ്.
