തിരുവനന്തപുരത്തും കോഴിക്കോടും നാളെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്. ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ ( 05/11/2025 ) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Leave a Reply

Your email address will not be published.

Previous Story

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകും -മന്ത്രി വി ശിവന്‍കുട്ടി; ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന വീടിന് ശിലയിട്ടു

Next Story

കൊയിലാണ്ടി – കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ അന്തരിച്ചു

Latest from Local News

തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ‘സി.എച്ച് സൗധം’ ഉദ്ഘാടനം ജനുവരി 17-ന്

മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17

കീഴരിയൂർ വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത അന്തരിച്ചു.

കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ അന്തരിച്ചു

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്

പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന