കേരളപ്പിറവി ദിനത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് 40 ൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വണ്ണാൻ കുളം നവീകരിച്ചു ജനങ്ങൾക്ക് സമർപ്പിച്ചു. അതീവ മലീനസമായി കിടന്നിരുന്ന തോടിന് പുതിയ ഡ്രയ്നേജ് നിർമിച്ചു നൽകി. കൗൺസിലർ രത്നവല്ലി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ സത്യൻ ആദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ മാന്മാരായ അജിത് മാസ്റ്റർ, ഇന്ദിര ടീച്ചർ, ഷിജുമാസ്റ്റർ, പ്രജില, നിജില, വിപി ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. മുൻസിപ്പൽ എഞ്ചിനിയർ ശിവപ്രസാദ് കണക്കുകൾ അവതരിപ്പിച്ച് സംസാരിച്ചു. അഡ്വ. വിജയൻ,പി കെ ഭരതൻ, മോഹനൻ, ഫൈസൻ അഹമ്മദ് ,മുസ്തഫ, മനോജ് എം സി അജിത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തികരിച്ച കോൺടാക്ടർ സുമേഷിന് വാർഡിന്റെ ഉപഹാരം സമർപ്പിച്ചു. പ്രദേശവാസികൾക്കു വേണ്ടി ഐഷ ജാസ്മിൻ, സലീന ഷാഹിദ എന്നിവർ കൗൺസിലർക്ക് പൊന്നാട അണിയിച്ചു ആദരിച്ചു. അബൂബക്കർ, സീന ഇസ്മയിൽ, ഇസ്മയിൽ അൽഫ, എം വി ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി, ശോഭന നന്ദി പറഞ്ഞു, മധുര പലഹാര വിതരണവും നടന്നു,
Latest from Local News
സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) അന്തരിച്ചു. പിതാവ് പരേതനായ അച്യുതൻ നായർ. അമ്മ പരേതയായ പാർവ്വതി അമ്മ. ഭാര്യ ഷീബ
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ
മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.







