പേരാമ്പ്രയിലെ പൊലീസ് ഭീകരതക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കള്ള കേസെടുത്ത് റിമാൻ്റ് ചെയ്തതിനെ തുടർന്ന് കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വീട് കയറിയുള്ള പോലീസിന്റെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഉപവാസം തുടരുന്നത്. മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ദേഹത്തെ ഇന്നലെ രാവിലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തിയിരുന്നു.
ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത്, ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, കെ എസ് യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ, എടത്തിൽ ശിവൻ മാസ്റ്റർ, തൻഹീർ കൊല്ലം, സുധിൻ സുരേഷ് തുടങ്ങിയ നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.







