വീടില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നാല് സെന്റ് സ്ഥലം നല്‍കി കീഴരിയൂരിലെ വണ്ണാത്ത് കണ്ടി കുടുംബം. റിട്ട.അദ്ധ്യാപകനായ വീരാന്‍ കുട്ടിയുടെ ഓര്‍മ്മയ്ക്കായ് കുടുബാംഗങ്ങളാണ് കിടപ്പാടമില്ലാത്ത നടുവത്തൂരിലെ ഏരത്ത് മീത്തല്‍ സുബീഷിനും കുടുംബത്തിനും വീട് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയത്. നമ്മുടെ കീഴരിയൂര്‍ എന്ന സന്നദ്ധ സംഘടനയാണ് അനുയോജ്യമായ കുടുംബത്തെ കണ്ടെത്തിയത്. ഭൂരേഖ കൈമാറ്റ ചടങ്ങില്‍ ഇ.എം സത്യന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെബര്‍മാരായ കെ.സി.രാജന്‍, മാലത്ത് സുരേഷ്, നമ്മുടെ കീഴരിയൂര്‍ പ്രതിനിധികളായ എം.കെ.രഷിത്ത് ലാല്‍, നെല്ലാടി ശിവാനന്ദന്‍, കെ.എംവേലായുധന്‍, തോട്ടത്തില്‍ പോക്കര്‍, കെ.എം.ഷീബ, ശ്രീതിലകം ദേവി, ടി.കെ.മനോജ്, കണ്ണോത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
