കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റി( എ.എൽ.എം.എസ്.സി) ഓഫീസ് 31-ാം വാർഡ് കോതമംഗലത്ത് തച്ചംവെളളി അങ്കണവാടിയിൽ സജ്ജീകരിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് വാർഡ് കൗൺസിലർ ദൃശ്യ. എം ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ്സ് സൂപ്പർ വൈസർ റുഫീല മുഖ്യാതിഥി ആയിരുന്നു. നഗരസഭയിൽ ആദ്യമായാണ് അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റിക്ക് ഒരു ഓഫീസ് സംവിധാനം ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി തച്ചം വെള്ളി അങ്കണവാടി എ.എൽ.എം.എസ്.സി ഓഫീസിന് ഉണ്ട്. അങ്കണവാടികളുടെ പ്രവർത്തന സമയം ബാധിക്കാതെ ഏതു സമയത്തും യോഗങ്ങൾ ചേരുന്നതിന് ഓഫീസ് സംവിധാനം ഉപകാരപ്രദമാകും. ചടങ്ങിൽ കെ പി വിനോദ് കുമാർ, രാമൻ ചെറുവക്കാട്, കൃഷ്ണൻ ടി. എം, കൃഷ്ണൻ മയൂഖം, കെഎം സോമൻ, സദാനന്ദൻ, വാസു ടി.എം, ഷിജില, സിമി ജിതേഷ്, ശോഭ ടീച്ചർ, ബിന്ദു, സൗമ്യ, രാധ മയൂഖം എന്നിവർ പങ്കെടുത്തു.
Latest from Local News
വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര
ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റാണ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും
ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് ഖദീജ. ഭാര്യ നസീറ (മന്ദങ്കാവ്) മകൻ റിസ്വാൻ. സഹോദരങ്ങൾ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ
ദേശീയപാതയില്‍ തിരുവങ്ങൂരില്‍ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് നവംബര്‍ നാല് മുതല്‍ ഏഴ് വരെ ഇവിടെ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തെ ബാധിക്കുമോയെന്ന







