കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 11-ാംവാർഡിലെ കല്ലിൽ താഴെ വിഷ്ണു വൈശാഖൻ (36) (ഡിങ്കൻ) ഗുരുതരമായ ഹൃദ്രോഗത്തോടൊപ്പം, കിഡ്നി സംബന്ധമായ അസുഖവും ബാധിച്ച് അവശനിലയിലാണ്. ഷുഗർ ക്രമാതീതമായി ഉയരുന്ന രോഗം കൂടിയുള്ളതിനാൽ മരുന്നുകളോടുള്ള പ്രതികരണം കുറവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും, എം എം സി യിലും തുടർച്ചയായി ചികിത്സിച്ച് വരികയാണ്. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്ത ഒരു കുട്ടിയടക്കം രണ്ടു പെൺകുട്ടികളുടെ പിതാവായ വിഷ്ണു ഓട്ടോ ഓടിച്ചായിരുന്നു കുടുംബം നോക്കിയിരുന്നത്. ദീർഘകാലമായി തുടരുന്ന ചികിത്സ ചെലവിനാൽ സാമ്പത്തിക ബാധ്യതയിലായ വിഷ്ണുവിനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനായി ജനപ്രതിനിധികളും പ്രദേശത്തെ സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 നവംബർ 03 തിങ്കളാഴ്ച വൈകീട്ട് 4 മണി മുതൽ 9 മണി വരെ പുലരി വായനശാലക്ക് സമീപം വെച്ച് നടത്തുന്ന സഹായ കുറിയിൽ പങ്കെടുത്ത് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അറിയിക്കുന്നതോടൊപ്പം ഈ യുവാവിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ .എം.എം രവീന്ദ്രൻ ചെയർമാനും,ഇ എം മനോജ് കൺവീനറും, കെ പി രമേശൻ ട്രഷറാറായും . കീഴരിയൂർ ഗ്രാമീൺ ബാങ്കിൽ വിഷ്ണുവൈശാഖന് വേണ്ടി ഒരു അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/c no: 40223101074093, IFടc KL G O O 40 223. GP No: 7909241694
Latest from Local News
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്







