കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ ആചാരി കുറുവങ്ങാട് നിർവ്വഹിച്ചു. ബ്രഹ്മരക്ഷസ്, നാഗം, ശ്രീകൃഷ്ണൻ എന്നിവക്കാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ശിവദാസൻ പനച്ചിക്കുന്ന്, രാഘവൻ പുതിയോട്ടിൽ, രമേശൻ രനിതാലയം, ബാലകൃഷ്ണൻ ചെറൂടി, കെ.ടി.ഗംഗാധരകുറുപ്പ്, കെ.രാമകൃഷ്ണൻ, എടക്കണ്ടി രവീന്ദ്രൻ, ഒ.ടി. ശോഭ, ചിത്ര വേണുഗോപാൽ, എം.ടി. സജിത്ത്, ബിന്ദു, വത്സല കുനിയിൽ, കെ.ടി. സുമതി എന്നിവർ പങ്കെടുത്തു.
