സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള വർണ്ണം ചിത്ര രചന മത്സരം നടത്തി. പരിപാടി പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ കെ ജി മുതൽ 7-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.
കൊയിലാണ്ടി മുൻസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് പഞ്ചായത്ത്, കീഴരിയൂർ പഞ്ചായത്ത് തല ക്രയോൺ- ജലച്ചായ – ചിത്രരചന മത്സരങ്ങളാണ് നടന്നത്. സീനിയർ ചേംബർ ഇൻ്റർനാഷനൽ മുൻ നാഷനൽ ട്രഷറർ ജോസ് കണ്ടോത്ത് , സി.കെ. ലാലു, മനോജ് വൈജയന്തം, പി. കെ. ബാബു, ദിനേശൻ, കെ. ബാബു, മുരളി സാന്ദ്രം, സാബു, ചന്ദ്രൻ പത്മരാഗം സീനിയറെറ്റ് അനിത മനോജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.







